National
ബംഗളൂരു: കഴിഞ്ഞ 22ന് ബംഗളൂരു നഗരത്തിൽ നടത്തിയ കുടിയൊഴിപ്പിക്കലിൽ കർണാടക സർക്കാരിനോട് എഐസിസി വിശദീകരണം തേടി. നഗരത്തിലെ ഇരുന്നൂറിലധികം വീടുകൾ തകർക്കുകയും നൂറുകണക്കിന് ആളുകളെ കുടിയൊഴിപ്പിക്കുകയും ചെയ്ത നടപടിക്കെതിരെ വൻ പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി.
22ന് പുലർച്ചെ നാലിന് കോഗിലു ഗ്രാമത്തിലെ ഫക്കീർ കോളനി, വസീം ലേഔട്ട് എന്നിവിടങ്ങളിൽ ഒഴിപ്പിക്കൽ നടന്നത്. സർക്കാർ ഭൂമിയിലെ അനധികൃത നിർമാണങ്ങളാണ് പൊളിച്ചതെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. എന്നാൽ തങ്ങൾക്ക് നോട്ടീസ് നൽകിയിട്ടില്ലെന്നും ബലപ്രയോഗത്തിലൂടെയാണ് ഒഴിപ്പിച്ചതെന്നും താമസക്കാർ പറഞ്ഞു.
ഒഴിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗവും കുടിയേറ്റ മുസ്ലീം വിഭാഗത്തിൽപ്പെട്ട തൊഴിലാളികളാണ്. മുപ്പതുവർഷമായി ഇവിടെയാണ് താമസിക്കുന്നതെന്നും ആധാർ കാർഡും വോട്ടർ ഐഡിയും ഉൾപ്പെടെയുള്ള രേഖകൾ കൈവശമുണ്ടെന്നും ഇവർ അവകാശപ്പെട്ടു.
അതേസമയം സംഭവത്തിൽ വിശദീകരണവുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ രംഗത്തെത്തി. സർക്കാർ ബുൾഡോസർ രാജ് നടപ്പിലാക്കിയിട്ടില്ല. ഭൂമി മാഫിയകൾ ചേരികളാക്കി മാറ്റാൻ ശ്രമിച്ച സ്ഥലങ്ങളാണ് ഒഴിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: കർണാടകയിൽ ഡി.കെ.ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എമാരുടെ മൂന്നാം സംഘം ഡല്‍ഹിയിലെത്തി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ സംഘമാണ് നേതൃമാറ്റം ആവശ്യപ്പെട്ട് ഡൽഹിയിലെത്തിയിരിക്കുന്നത്.
എട്ടു കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഹൈക്കമാന്‍ഡുമായി അടിയന്തര കൂടിക്കാഴ്ച ആവശ്യപ്പെട്ട് തലസ്ഥാനത്ത് എത്തിയിരിക്കുന്നത്. ഞായറാഴ്ച ഡി.കെ.ശിവകുമാറും മുതിര്‍ന്ന നേതാവും മന്ത്രിയുമായ കെ.ജെ.ജോര്‍ജും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങള്‍ തുടരുന്നതിനിടെ താൻ കാലാവധി പൂര്‍ത്തിയാക്കുമെന്ന് കഴിഞ്ഞ ദിവസം സിദ്ധരാമയ്യ പറഞ്ഞിരുന്നു. അതേസമയം നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ചകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ പാടെ തള്ളുന്ന നിലപാടാണ് സിദ്ധരാമയ്യയും ശിവകുമാറും കഴിഞ്ഞ ദിവസങ്ങളില്‍ സ്വീകരിച്ചത്.
National
ബംഗളൂരു: കര്‍ണാടകയിലെ കോലാറില്‍ ശബരിമല തീര്‍ഥാടകർ സഞ്ചരിച്ച കാര്‍ ഫ്ലൈ ഓവറില്‍ നിന്ന് മറിഞ്ഞ് നാലുപേര്‍ക്ക് ദാരുണാന്ത്യം. മാലൂര്‍ താലൂക്കിലെ അബ്ബെനഹള്ളി ഗ്രാമത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.15 നായിരുന്നു സംഭവം.
മരിച്ച നാലുപേരും സുഹൃത്തുക്കളാണെന്ന് പോലീസ് പറഞ്ഞു. അപകടം നടന്ന ഉടൻ തന്നെ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.
Kerala
ബംഗളൂരു: ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കർണാടകയിലെ ചിക്കബനാവറയിലുണ്ടായ ദാരുണ സംഭവത്തിൽ തിരുവല്ല സ്വദേശി ജസ്റ്റിൻ (21), റാന്നി സ്വദേശി സ്റ്റെറിൻ (21) എന്നിവരാണ് മരിച്ചത്.
ഇരുവരും ചിക്കബനാവറ സപ്തഗിരി നഴ്സിംഗ് കോളജിലെ വിദ്യാർഥികളാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ കേരളത്തിനെതിരേ കർണാടകയ്ക്ക് വമ്പൻ ജയം. തിരുവനന്തപുരം മംഗലപുരം കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ഇന്നിംഗ്സിനും 164 റൺസിനുമായിരുന്നു സന്ദർശകരുടെ ജയം. സ്കോർ: കർണാടക- 586/5 ഡിക്ലയേർഡ്. കേരളം- 238, 184.
നേരത്തെ ആദ്യ ഇന്നിംഗ്സിൽ 238 റൺസിന് പുറത്തായ കേരളം ഫോളോ ഓൺ വഴങ്ങിയിരുന്നു. പിന്നാലെ അവസാന ദിനം ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ കളത്തിലിറങ്ങിയ കേരളം 184 റൺസിന് പുറത്താകുകയായിരുന്നു.
വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെന്ന നിലയിലാണ് അവസാന ദിനം ക്രീസിലെത്തിയ കേരളത്തിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. കൃഷ്ണ പ്രസാദ് (33), എദൻ ആപ്പിൾ ടോം (39), മുഹമ്മദ് അസ്ഹറുദ്ദീൻ (15), അഹമ്മദ് ഇമ്രാൻ (23), ബാബാ അപരാജിത് (19), സച്ചിൻ ബേബി (12) എന്നിവർക്ക് മാത്രമേ രണ്ടക്കമെങ്കിലും കാണാനായുള്ളൂ. അവസാന വിക്കറ്റിൽ ഏദൻ ആപ്പിൾ ടോമും എം.യു. ഹരികൃഷ്ണനും ചേർന്ന് കൂട്ടിച്ചേർത്ത 44 റൺസിന്റെ കൂട്ടുകെട്ട് ആണ് കേരളത്തിനെ 150 റൺസ് കടത്തിയത്.
കർണാടകയ്ക്കു വേണ്ടി 29 റൺസ് മാത്രം വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയ മൊഹ്സിൻ ഖാൻ ആണ് കേരളത്തിന്റെ ബാറ്റിംഗ് നിരയെ തകർത്തത്. വിദ്വത് കാവേരപ്പ രണ്ടും ശിഖർ ഷെട്ടി, ശ്രേയസ് ഗോപാൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫില്‍ കര്‍ണാടകയ്ക്കെതിരെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാൻ കേരളം പൊരുതുന്നു. കര്‍ണാടകയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 586 റണ്‍സിന് മറുപടി പറഞ്ഞ കേരളം 238 റണ്‍സിന് എല്ലാവരും പുറത്തായി. 88 റൺസ് നേടിയ ബാബാ അപരാജിതാണ് ടോപ് സ്കോറർ.
കര്‍ണാടകയ്ക്ക് വേണ്ടി വിദ്യുത് കവേരപ്പ നാലും വിജയകമാര്‍ വൈശാഖ് മൂന്നും വിക്കറ്റെടുത്തപ്പോള്‍ ശിഖര്‍ ഷെട്ടി രണ്ട് വിക്കറ്റും വീഴ്ത്തി. ഫോളോ ഓണ്‍ വഴങ്ങിയ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച കേരളം വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം ക്രീസ് വിട്ടത്.
രണ്ട് റണ്‍സോടെ കൃഷ്ണപ്രസാദും നാലു റണ്‍സുമായി നൈറ്റ് വാച്ച്മാന് എം.ഡി.നിധീഷുമാണ് ക്രീസില്‍. ഒരു ദിവസവും 10 വിക്കറ്റും ശേഷിക്കെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ കേരളത്തിന് ഇനിയും 338 റണ്‍സ് കൂടി വേണം.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ കർണാടകയ്ക്കെതിരേ കേരളത്തിന് ഏഴുവിക്കറ്റ് നഷ്ടം. കർണാടകയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 586 റൺസ് പിന്തുടർന്ന് ബാറ്റിംഗ് തുടരുന്ന കേരളം ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഏഴുവിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തിട്ടുണ്ട്.
റണ്ണൊന്നുമെടുക്കാതെ നായകൻ മുഹമ്മദ് അസ്ഹറുദ്ദീനും ഷോൺ റോജറുമാണ് ക്രീസിൽ. കർണാടകയുടെ സ്കോറിനോട് 400 റൺസ് പിന്നിലാണ് കേരളം. അക്ഷയ് ചന്ദ്രൻ (11), സച്ചിൻ ബേബി (31), ബാബാ അപരാജിത് (88), അഹമ്മദ് ഇമ്രാൻ (31) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാംദിനം കേരളത്തിനു നഷ്ടമായത്.
മൂന്നിന് 21 റൺസെന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് ഏഴു റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അക്ഷയ് ചന്ദ്രന്റെ വിക്കറ്റ് നഷ്ടമായി. വിദ്വത് കാവേരപ്പയ്ക്കാണ് വിക്കറ്റ്. പിന്നീട് ക്രീസിൽ ഒന്നിച്ച സച്ചിൻ ബേബിയും ബാബാ അപരാജിതും ചേർന്ന് പടുത്തുയർത്തിയ 85 റൺസിന്റെ കൂട്ടുകെട്ടാണ് ആതിഥേയരെ നൂറുകടത്തിയത്.
സ്കോർ 114 റൺസിൽ നില്‍ക്കെ സച്ചിൻ ബേബിയെ പുറത്താക്കി വീണ്ടും കാവേരപ്പ ആഞ്ഞടിച്ചു. തുടർന്ന് അഹമ്മദ് ഇമ്രാനെ കൂട്ടുപിടിച്ച് ബാബാ അപരാജിത് സ്കോർ മുന്നോട്ടു ചലിപ്പിച്ചു. ഇരുവരും ചേർന്ന് 68 റൺസ് കൂട്ടിച്ചേർത്തു.
എന്നാൽ, സ്കോർ 182 റൺസിൽ നില്‍ക്കെ സെഞ്ചുറിയിലേക്ക് കുതിച്ചുകൊണ്ടിരുന്ന ബാബാ അപരാജിതിനെ പുറത്താക്കി ശിഖർ ഷെട്ടി കേരളത്തെ ഞെട്ടിച്ചു. 159 പന്തിൽ എട്ടു ബൗണ്ടറികളും നാലു സിക്സറുമുൾപ്പെടെ 88 റൺസായിരുന്നു അപരാജിതിന്റെ സമ്പാദ്യം. തൊട്ടുപിന്നാലെ, അഹമ്മദ് ഇമ്രാനെ ശ്രേയസ് ഗോപാലും പുറത്താക്കിയതോടെ കേരളം ഏഴിന് 186 റൺസെന്ന നിലയിലേക്ക് വീണു.
കർണാടകയ്ക്കു വേണ്ടി വിദ്വത് കാവേരപ്പ 40 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ വി. വൈശാഖ്, ശ്രേയസ് ഗോപാൽ, ശിഖർ ഷെട്ടി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കർണാടകയുടെ കൂറ്റൻ സ്കോറിനു മുന്നിൽ കേരളം പതറുന്നു. കരുണ്‍ നായര്‍ (233), ആര്.സ്മരണ്‍ (222) എന്നിവരുടെ ഇരട്ട സെഞ്ചുറി കരുത്തില്‍ കര്‍ണാടക അഞ്ച് വിക്കറ്റിന് 586 റണ്‍സെന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
മറുപടി ബാറ്റിംഗ് ആരംഭിച്ച കേരളം മൂന്നിന് 21 എന്ന നിലയിലാണ്. വിദ്വത് കവേരപ്പ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. നാല് റണ്‍സെടുത്ത കൃഷ്ണപ്രസാദിന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. തുടര്‍ന്നെത്തിയ എം.ഡി.നിധീഷും അക്കൗണ്ട് തുറക്കും മുമ്പ് മടങ്ങി. വിദ്വത് കവേരപ്പയാണ് ഇരുവരെയും പുറത്താക്കിയത്.
കളി നിര്‍ത്തുമ്പോള്‍ 11 റണ്‍സോടെ ബേസിലും ആറ് റണ്‍സോടെ അക്ഷയ് ചന്ദ്രനുമാണ് ക്രീസില്‍. നേരത്തെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെന്ന നിലയിലാണ് കര്‍ണാടക രണ്ടാം ദിവസം ബാറ്റിംഗ് തുടങ്ങിയത്. കേരളത്തിന് വേണ്ടി എൻ.പി.ബേസിൽ രണ്ടു വിക്കറ്റ് വീഴ്ത്തി.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ കേരളത്തിനെതിരേ കർണാടക മികച്ച സ്കോറിലേക്ക്. ആദ്യദിനം കളിനിർത്തുമ്പോൾ കർണാടക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 319 റണ്‍സ് എന്ന നിലയിലാണ്.
ഒരു ഘട്ടത്തിൽ രണ്ടിന് 13 റണ്‍സെന്ന നിലയിലായിരുന്ന കർണാടക സെഞ്ചുറി നേടിയ കരുണ്‍ നായരുടെ ഇന്നിംഗ്സ് കരുത്തിലാണ് 300 കടന്നത്. 251 പന്തിൽ 142 റണ്‍സുമായി കരുണ്‍ നായർ ക്രീസിൽ നങ്കൂരമിട്ടിരിക്കുകയാണ്. 14 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടുന്നതാണ് കരുണിന്റെ ഇന്നിംഗ്സ്.
143 പന്തിൽ 88 റണ്‍സുമായി സ്മരണ്‍ രവിചന്ദ്രൻ ആണ് കരുണിനൊപ്പം ക്രീസിലുള്ളത്. കെ.എൽ. ശ്രീജിത്ത് (65), കെ.വി. അനീഷ് (എട്ട്), നായകൻ മായങ്ക് അഗർവാൾ (അഞ്ച്) എന്നിവരുടെ വിക്കറ്റുകളാണ് കർണാടകയ്ക്ക് നഷ്ടമായത്.
കേരളത്തിനു വേണ്ടി എം.ഡി. നിതീഷ്, എൻ.പി. ബേസിൽ, ബാബാ അപരാജിത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ കേരളത്തിനെതിരേ കർണാടക മികച്ച സ്കോറിലേക്ക്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 253 എന്ന നിലയിലാണ് സന്ദർശകർ.
ഒരു ഘട്ടത്തിൽ രണ്ടിന് 13 റൺസെന്ന നിലയിലായിരുന്ന കർണാടക സെഞ്ചുറി നേടിയ കരുൺ നായരുടെ ഇന്നിംഗ്സ് കരുത്തിലാണ് 200 കടന്നത്. 185 പന്തിൽ 110 റൺസുമായി ബാറ്റിംഗ് തുടരുകയാണ് കരുൺ. 55 റൺസുമായി സ്മരൺ രവിചന്ദ്രൻ ആണ് ഒപ്പമുള്ളത്.
കെ.എൽ. ശ്രീജിത്ത് (65), കെ.വി. അനീഷ് (എട്ട്), നായകൻ മായങ്ക് അഗർവാൾ (അഞ്ച്) എന്നിവരുടെ വിക്കറ്റുകളാണ് കർണാടകയ്ക്ക് നഷ്ടമായത്. കേരളത്തിനു വേണ്ടി എം.ഡി. നിതീഷ്, എൻ.പി. ബേസിൽ, ബാബാ അപരാജിത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിൽ ടോസ് ജയിച്ച കര്‍ണാടക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് കേരളം ഇറങ്ങിയത്. വത്സല്‍ ഗോവിന്ദ്, അങ്കിത് ശര്‍മ, പരിക്കേറ്റ സല്മാന് നിസാര്‍ എന്നിവര്‍ക്കു പകരം കൃഷ്ണപ്രസാദ്, രോഹന് കുന്നുമ്മൽ, ഷോണ്‍ റോജർ എന്നിവർ കേരളത്തിന്റെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ഹരികൃഷ്ണനും കേരളത്തിന്റെ പ്ലേയിംഗ് ഇലവനിലുണ്ട്.
എട്ട് ടീമുകളുള്ള എലൈറ്റ് ഗ്രൂപ്പ് ബിയില്‍ നിലവില്‍ രണ്ടുപോയിന്റുകളോടെ ഏഴാം സ്ഥാനത്താണ് കേരളം. രണ്ട് കളികളില്‍ നിന്ന് നാലു പോയന്റുള്ള കര്‍ണാടക നാലാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളില്‍ ഒമ്പതു പോയന്റുമായി മഹാരാഷ്ട്രയാണ് ഒന്നാമത്.
കേരളം പ്ലേയിംഗ് ഇലവൻ: എൻ. ബേസിൽ, സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ (ക്യാപ്റ്റൻ), ബാബാ അപരാജിത്ത്, അഹമ്മദ് ഇമ്രാൻ, കൃഷ്ണ പ്രസാദ്, എം.യു. ഹരികൃഷ്ണൻ, ഷോൺ റോജർ, അക്ഷയ് ചന്ദ്രൻ, എം.ഡി. നിധീഷ്, വൈശാഖ് ചന്ദ്രൻ.
കർണാടക പ്ലേയിംഗ് ഇലവൻ: മായങ്ക് അഗർവാൾ (ക്യാപ്റ്റൻ), കെ.വി. അനീഷ് , കൃഷ്ണൻ ശ്രീജിത്ത്, കരുൺ നായർ, സ്മരൺ രവിചന്ദ്രൻ, അഭിനവ് മനോഹർ, മൊഹ്സിൻ ഖാൻ, ശ്രേയസ് ഗോപാൽ, ശിഖർ ഷെട്ടി, വിദ്വത് കവേരപ്പ, വിജയ്കുമാർ വൈശാഖ്.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരേ കർണാടകയ്ക്ക് രണ്ടുവിക്കറ്റ് നഷ്ടം. ടോസ് ജയിച്ച് ബാറ്റിംഗിനിറങ്ങിയ സന്ദർശകർ ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 60 റൺസെടുത്തിട്ടുണ്ട്.
35 റൺസുമായി കെ.എൽ. ശ്രീജിത്തും 14 റൺസുമായി കരുൺ നായരുമാണ് ക്രീസിൽ. എട്ടു റൺസെടുത്ത കെ.വി. അനീഷ്, അഞ്ചു റൺസെടുത്ത നായകൻ മായങ്ക് അഗർവാൾ എന്നിവരുടെ വിക്കറ്റുകളാണ് കർണാടകയ്ക്ക് നഷ്ടമായത്. കേരളത്തിനു വേണ്ടി എൻ.പി. ബേസിൽ, എം.ഡി. നിതീഷ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിൽ ടോസ് ജയിച്ച കര്‍ണാടക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് കേരളം ഇറങ്ങിയത്. വത്സല്‍ ഗോവിന്ദ്, അങ്കിത് ശര്‍മ, പരിക്കേറ്റ സല്മാന് നിസാര്‍ എന്നിവര്‍ക്കു പകരം കൃഷ്ണപ്രസാദ്, രോഹന് കുന്നുമ്മൽ, ഷോണ്‍ റോജർ എന്നിവർ കേരളത്തിന്റെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ഹരികൃഷ്ണനും കേരളത്തിന്റെ പ്ലേയിംഗ് ഇലവനിലുണ്ട്.
എട്ട് ടീമുകളുള്ള എലൈറ്റ് ഗ്രൂപ്പ് ബിയില്‍ നിലവില്‍ രണ്ടുപോയിന്റുകളോടെ ഏഴാം സ്ഥാനത്താണ് കേരളം. രണ്ട് കളികളില്‍ നിന്ന് നാലു പോയന്റുള്ള കര്‍ണാടക നാലാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളില്‍ ഒമ്പതു പോയന്റുമായി മഹാരാഷ്ട്രയാണ് ഒന്നാമത്.
കേരളം പ്ലേയിംഗ് ഇലവൻ: എൻ. ബേസിൽ, സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ (ക്യാപ്റ്റൻ), ബാബാ അപരാജിത്ത്, അഹമ്മദ് ഇമ്രാൻ, കൃഷ്ണ പ്രസാദ്, എം.യു. ഹരികൃഷ്ണൻ, ഷോൺ റോജർ, അക്ഷയ് ചന്ദ്രൻ, എം.ഡി. നിധീഷ്, വൈശാഖ് ചന്ദ്രൻ.
കർണാടക പ്ലേയിംഗ് ഇലവൻ: മായങ്ക് അഗർവാൾ (ക്യാപ്റ്റൻ), കെ.വി. അനീഷ് , കൃഷ്ണൻ ശ്രീജിത്ത്, കരുൺ നായർ, സ്മരൺ രവിചന്ദ്രൻ, അഭിനവ് മനോഹർ, മൊഹ്സിൻ ഖാൻ, ശ്രേയസ് ഗോപാൽ, ശിഖർ ഷെട്ടി, വിദ്വത് കവേരപ്പ, വിജയ്കുമാർ വൈശാഖ്.
National
ബംഗളൂരു: പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കര്‍ണാടക ഹൈക്കോടതി. പീഡനക്കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി വിധി. ഡേറ്റിംഗ് ആപ്പില്‍ പരിചയപ്പെട്ട സ്ത്രീ നൽകിയ കേസ് പരിഗണിക്കെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
പരസ്പര സമ്മതത്തോടെ ആരംഭിച്ച് നിരാശയില്‍ അവസാനിച്ച ഒരു ബന്ധം കുറ്റകൃത്യമല്ല. ചില പ്രത്യേക കേസുകളിലൊഴികെ ക്രിമിനല്‍ നിയമപ്രകാരം അത് കുറ്റകൃത്യമാക്കി മാറ്റാന്‍ കഴിയില്ലെന്ന് ജസ്റ്റീസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഡേറ്റിംഗ് ആപ്പില്‍ പരിചയപ്പെട്ട ഒരാൾ തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് യുവതി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് തനിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയില്‍ ഹർജി നല്‍കുകയായിരുന്നു.
യുവാവ് കോടതിയിൽ ഹാജരാക്കിയ രേഖകളും തെളിവുകളും പരിശോധിച്ചാണ് കേസ് റദ്ദാക്കാൻ ജസ്റ്റീസ് എം.നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.